ലോകമിപ്പോൾ കൊറോണ ഭീതിയിലാണ് ! ലോകമിപ്പോൾ കൊറോണ എന്ന ചെറുതെങ്കിലും അതിഭീകരനായ, കണ്ണിനു കാണാൻ കഴിയാത്ത വൈറസ്, ലോകമായ ലോകവും നാടായ നാടൊക്കെയും വാണുകൊണ്ടിരിക്കുകയാണ് !! അടക്കിഭരിച്ചുകൊണ്ടിരിക്കുകയാണ് !..
ലോക പോലീസ് ചമഞ്ഞിരുന്ന അമേരിക്കയുൾപ്പടെയുള്ള എല്ലാ രാജ്യങ്ങളും രാജാക്കന്മാരും പ്രജകളും പേടിച്ചു വിറച്ചു സ്വന്തം മാളത്തിലേക്ക് ഉൾവലിഞ്ഞിരിക്കുകയാണ്. സ്വന്തം മാളത്തിലൊളിച്ചിരിക്കുകയാണ്.
ഈ ഭൂമിലോകത്തു ജീവിക്കുന്ന ഞാനക്കമുള്ള അഹങ്കാരിയായ മനുഷ്യനേറ്റ അതിശക്തമായ പ്രഹരമാണിത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണിത്. പിശുക്ക് കാണിച്ചു കുന്നുകൂട്ടിവെച്ച പണവും സമ്പത്തും, സൂത്രത്താലും കൈകരുത്താലും നേടിയെടുത്ത അധികാരവും പ്രതാപവും ഇപ്പോൾ നമ്മെ സഹായിക്കുന്നില്ല. നമ്മുടെ രക്ഷക്കെത്തുന്നില്ല. ഇപ്പോൾ ഭൂമിയിൽ മനുഷ്യ ജീവന്റെ നിലനിൽപ്പുതന്നെ ചോദ്യ ചിഹ്നമായിരിക്കുന്നു !
ഈ വർഷം മരിക്കാതെ ജീവനോടെയിരുന്നാൽ അതുതന്നെ ജീവിതത്തിലെ വലിയ വിജയമായിരിക്കുമെന്നാണ് ആളുകൾ അറിയുന്ന ഒരു വ്യക്തിത്വം ഈയിടെ പറഞ്ഞത്. നാം വലിയ ഒരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പ്രതിസന്ധികൾ ഒരു സുവർണാവസരമാണ്. തിരിഞ്ഞു നോക്കാനുള്ള അവസരം. പുനർവിചിന്തനത്തിനുള്ള അവസരം. എവിയെയാണ് നമുക്ക് പിഴച്ചുപോയത് എന്ന് പരിശോദിച്ചു നോക്കാനുള്ള അവസരം. സംസാരിക്കുന്നില്ലെങ്കിലും അദ്ദ്യാപകനായ ഈ വൈറസ് നമ്മെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. മനുഷ്യൻ എത്ര നിസാരനാണ് എന്ന പാഠം ഇനിയും നാം മറക്കുമോ??.. ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഇനിയും നാം പഠിക്കാനുണ്ട് എന്ന ബോധം ഇനിയെകിലും നമ്മുടെ മനസ്സിലുണ്ടാകുമോ???.. ആരോഗ്യത്തെക്കാൾ പ്രധാനമല്ല സമ്പത്ത് എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുമോ??.. കുന്നുകൂട്ടിവെച്ച സമ്പത്ത് പൊങ്ങച്ചം കാണിക്കാനും, ദൂർത്തടിക്കാനും, തോന്നിവാസനം കാണിക്കാനും ഉള്ളതല്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുമോ??...
പടച്ച തമ്പുരാൻ നൽകിയ സമ്പത്ത് മിതമായി ഉപയോഗിക്കാൻ നാം ശീലിക്കണം. ഉള്ളതിൽനിന്നും കുടുംബക്കാർക്കും അനാഥർക്കും നൽകാനുള്ള മനസ്സുകാണിക്കണം. പാവങ്ങൾക്കും ചോദിച്ചു വരുന്നവർക്കും അല്പം സുഖക്കേടുണ്ടെങ്കിലും നല്ല മനസോടെ കണ്ടറിഞ്ഞു കൊടുത്തേക്കണം. പാവപ്പെട്ടവന്റെ അവകാശമായ സകാത്ത് സ്വമനസ്സാലെ നൽകണം. അങ്ങനെ നമ്മുടെ സമ്പത്ത് ശുദ്ധമാവണം. കള്ള് കുടിച്ചും പെണ്ണ് പിടിച്ചും മലിനമായ നമ്മുടെ കൈകാലുകളും ശരീരവും ഒന്ന് തേച്ചു തേച്ചു കഴുകണം. അശ്ലീല കാഴ്ചകൾ കണ്ടു മഞ്ഞളിച്ചുപോയ നമ്മുടെ കണ്ണുകൾ പാശ്ചാപത്തിൻ കണ്ണീരിനാൽ ഒന്ന് കഴുകിയെടുക്കണം. പകയാലും വിദ്വെഷത്താലും, അസൂയയാലും കറുത്തുപോയ കരിമ്പാറ കണക്കെയുള്ള നമ്മുടെ ഹൃദയം ഒന്ന് വെളുപ്പിച്ചെടുക്കണം. അതിനെല്ലാമുള്ള സുവർണാവസരമാണ് പരിശുദ്ധ റമദാനിലൂടെ നമുക്ക് കൈ വന്നിരിക്കുന്നത്. ഈ അവസരം കളഞ്ഞു കുളിക്കാതിരിക്കുക. പടച്ചവൻ കയ്യൊപ്പു ചാർത്തിയ ഗ്രന്ഥം അർത്ഥമറിഞ്ഞു ഹൃദയത്തിൽതട്ടി ഭയഭക്തിയോടെ പാരായണം ചെയ്യുക. അവന്റെ ഉപദേശങ്ങളും, നിർദ്ദേശങ്ങളും, വിലക്കുകളും ജീവിതത്തിൽ പാലിക്കുക. നല്ല മനസ്സിന് ഉടമകളാവുക.. അങ്ങനെ നല്ലവാരായി ജീവിക്കുക.
ഓർക്കുക.. പ്രതിസന്ധികൾ ഒരു അവസരമാണ്. അത് നമുക്ക് മുന്നിൽ അവസരങ്ങളുടെ അതിവിശാലമായ വാതായനങ്ങൾ മലക്കെ തുറന്നിട്ട് തരുന്നു. അതിൽ ഒളിഞ്ഞു കിടക്കുന്ന നെല്മണികളും പൂമൊട്ടുകളും കണ്ടെത്താനും, പെറുക്കിയെടുക്കാനും നമുക്ക് സാധിക്കണം. അവസരങ്ങളുടെ ചവിട്ടു പടികളിൽ ചവിട്ടിക്കയറി പതിയെ പതിയെ മുകളിലെത്തി താഴോട്ടു നോക്കുമ്പോൾ വിജയിച്ചതായി ഒരുനാൾ നാം സ്വയം തിരിച്ചറിയും .
നോക്കൂ.. പ്രതിസന്ധികൾ തളരാനുള്ളതല്ല. കൂടുതൽ ശക്തരാവാനുള്ളതാണ്. വഴികളാക്കാനുള്ളതല്ല. അവസരങ്ങളുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടിയിറങ്ങാനുള്ളതാണ്..
പടച്ച തമ്പുരാൻ നമ്മെ എല്ലാവരെയും കാത്തു കൊള്ളട്ടെ.
ശുഭം. സുന്ദരം.
.................
K. M. A Paruthikkadu